മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നൽകി

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവനയായി നൽകി. വ്യക്തികൾ, റെസിഡൻസ് അസോസിയേഷനുകൾ, സ്വയം സഹായ സംഘങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ഓഫിസ് ജീവനക്കാർ, ജലനിധി ഫെഡറേഷൻ, ഓട്ടോ തൊഴിലാളികൾ എന്നിവരിൽ നിന്നായി ശേഖരിച്ച സംഭാവനയും പഞ്ചായത്ത് തനത് ഫണ്ടും ചേർന്നാണ് തുക നൽകിയത്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ മൂന്നരലക്ഷം രൂപയും പഞ്ചായത്ത് ജീവനക്കാർ ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. മന്ത്രി ടി.പി. രാമകൃഷ്ണൻ പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട, സെക്രട്ടറി എൽ.എൻ. ഷിജു എന്നിവരിൽനിന്ന് തുക ഏറ്റുവാങ്ങി. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ലത നള്ളിയിൽ, ടി.വി. സുധാകരൻ, എൻ. ആലി, അഷ്റഫ് പുതിയപുറം, എ.പി. ഷാജി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് അച്യുതൻ സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.