പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി

അത്തോളി: തലക്കുളത്തൂർ പഞ്ചായത്ത് അന്നശ്ശേരിയിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുവേണ്ടി ഏറ്റെടുത്ത ഭൂമി പ്ലാസ്റ്റിക് മാലിന്യ പ്ലാൻറിന് കൈമാറാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ പറപ്പാറക്കുന്ന് മാലിന്യ പ്ലാൻറ് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സമരസമിതി ചെയർമാൻ വി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം. ബാബു, അസീസ് എന്നിവർ സംസാരിച്ചു. മാർച്ചിന് പി.എം. ഭരതൻ, കെ.എം. സജീവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.