പൂർവവിദ്യാർഥി സംഗമം

അത്തോളി: ഗവ. മാപ്പിള യു.പി സ്കൂൾ വേളൂർ 'സഫലം' 2018, നൂറാം വാർഷികാഘോഷത്തി​െൻറ ഭാഗമായി നടന്ന 'മഷിത്തണ്ട്' പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ജി. വിനോദ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി.എം. പുഷ്പരാജൻ, എ.കെ. ബാലൻ, എം.വി. വിജയൻ, വി.എം. ഷാജി, സാജിദ് കോരോത്ത്, കരിമ്പയിൽ അബ്ദുൽ അസീസ്, രാജേഷ് കൂട്ടാക്കിൽ, സി.എം. സത്യൻ സംസാരിച്ചു. കൺവീനർ പി.എസ്. അനീഷ് സ്വാഗതവും എം. റംഷാദ് നന്ദിയും പറഞ്ഞു. പൂക്കാട് ചിൽഡ്രൻസ് തിയറ്റർ കാവ്യകൈരളിയും, ചങ്ങാതികൂട്ടം ഗാനമേളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.