ചെറുവണ്ണൂർ ജങ്​ഷനിൽ ഇനി ക്യാമറ നിരീക്ഷണത്തിൽ

ഫറോക്ക്: ദേശീയപാത ചെറുവണ്ണൂർ ജങ്ഷനിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു. ചെറുവണ്ണൂർ ടൗൺ പൗരസമിതി ജനകീയ പങ്കാളിത്തത്തോടെയാണ് ചെറുവണ്ണൂർ ജങ്ഷനിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും . കാമറകള്‍ സജ്ജീകരിക്കുന്നതോടെ സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ഗതാഗത നിയമങ്ങൾ തെറ്റിക്കുന്ന വാഹനങ്ങളുടെയും ഇടതടവില്ലാതെ ചിത്രങ്ങളും വിഡിയോകളും ലഭ്യമാക്കാനാവും. ചെറുവണ്ണൂരിലെ ഗതാഗതക്കുരുക്ക് വാഹന യാത്രക്കാരെ മണിക്കൂറുകളോളം ഈ പ്രദേശത്ത് തളച്ചിടാറുണ്ട്. കാൽനട യാത്രക്കാർക്കുപോലും അനങ്ങാൻപോലും പറ്റാത്ത സ്ഥിതിയിലായിരുന്നു ഇവിടത്തെ ഗതാഗത തടസ്സം. തുടര്‍ച്ചയായി ഉണ്ടാകാറുള്ള അപകടങ്ങളിൽ വാഹനങ്ങള്‍ ട്രാക്കുചെയ്യുക, പ്രദേശത്ത് വർധിച്ചുവരുന്ന മോഷണങ്ങൾ തടയുക തുടങ്ങിയവയാണ്‌ കാമറ സ്ഥാപിക്കൽ പദ്ധതികൾകൊണ്ടു ലക്ഷ്യമിടുന്നത്‌ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.