ബോർഡുകളും ബാനറുകളും പഞ്ചായത്ത്​ അധികൃതർ എടുത്തുമാറ്റി

ബാലുശ്ശേരി: ബാലുശ്ശേരി ടൗൺ, കോക്കല്ലൂർ, ബാലുശ്ശേരിമുക്ക് എന്നിവിടങ്ങളിലെ പൊതുനിരത്തുകളിൽ സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടിട്ടും മാറ്റാത്തവ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ എടുത്തുമാറ്റി. പഞ്ചായത്ത് സാനിറ്ററി ഇൻസ്പെക്ടർ സുരേഷ് നേതൃത്വം നൽകി. ബോർഡുകളും ബാനറുകളും എടുത്തുമാറ്റാൻ ചെലവായ തുക സ്ഥാപന ഉടമകളിൽനിന്ന് ഇൗടാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.