മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

മേപ്പയൂർ: കീഴരിയൂർ ബോംബ് കേസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കെ.ജി.എം.സി.ടി.എയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, നേത്ര വിഭാഗം, ത്വക്ക് വിഭാഗം തുടങ്ങി പത്തോളം യൂനിറ്റുകളിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി. നൂറുകണക്കിന് രോഗികൾ ക്യാമ്പിൽ പരിശോധനക്കെത്തി. പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയർമാൻ അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ലൈല, രാജേഷ് കീഴരിയൂർ, ഇ. അശോകൻ, കെ.പി. വേണുഗോപാൽ, കെ.കെ. ദാസൻ, ഇ.എം. പവിത്രൻ, എം.എം. രമേശൻ, ഇ.എം. മനോജ്, കെ.കെ. ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.