എഴുത്തുകൂട്ടം സാഹിത്യ ശിൽപശാല

പേരാമ്പ്ര: ജില്ല ലൈബ്രറി കൗൺസിലി​െൻറ സഹകരണത്തോടെ വെള്ളിയൂർ ജനകീയ വായനശാല സംഘടിപ്പിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് കഥ, കവിത, ചിത്രം എന്നീ വിഭാഗങ്ങളിലാണ് ശിൽപശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് എടവന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജൻ നരയംകുളം, ജമാൽ അള്ളിയോറ, സുനിൽ ചായം എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് ഡയറക്ടർ വി.എം. അഷ്റഫ്, കെ. അബ്ദുൽ ഹമീദ്, വായനശാല സെക്രട്ടറി വി.എം. രാജീവൻ, എം.കെ. ഫൈസൽ, എം. ഘനശ്യാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.