ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് പദ്ധതി രൂപവത്കരിക്കുന്നതി​െൻറ മുന്നോടിയായി ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പുതിയ സാമ്പത്തിക വര്‍ഷേത്തക്കുള്ള നിർദേശങ്ങള്‍ ഗ്രാമസഭ ചര്‍ച്ചയില്‍ അംഗീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ ഇ.വി. മധു, ബിജി കണ്ണിപൊയിൽ, അനൂപ് കുമാര്‍, ഇ.പി. സത്യന്‍, പി.ആര്‍. സാവിത്രി എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് സൂപ്പര്‍വൈസര്‍ രജനി, എം.കെ. ബാബു എന്നിവര്‍ ക്ലാസെടുത്തു. ഇ.കെ. സുമ സ്വാഗതവും ഷിജു പുല്യോട്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.