സംവാദസദസ്സ്

അത്തോളി: പ്രളയാനന്തര കേരളത്തി​െൻറ സുസ്ഥിര വികസനം ലക്ഷ്യമാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറ നേതൃത്വത്തിൽ അണ്ടിക്കോട് ടി.എം. രവീന്ദ്രൻ മെമ്മോറിയൽ റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷറിന കരീം അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ, ബിജു, പി.എം. പ്രേമരാജൻ മാസ്റ്റർ, പി.ടി. സാബുനാഥ്, ഉദയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ. ഹരിഷ് സ്വാഗതവും എ. റഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.