കൃഷി കൈവിടാതെ ഓട്ടോ ഡ്രൈവർ

നന്മണ്ട: റോഡിൽനിന്നു പാടത്തേക്കിറങ്ങിയ ഓട്ടോ ഡ്രൈവർക്ക് കൃഷിയിൽ നൂറുമേനി. നന്മണ്ട 13ലെ ഓട്ടോ ഡ്രൈവറായ കണിയാത്ത് കൃഷ്ണനാണ് കാർഷിക സംസ്കൃതി മുറുകെ പിടിച്ച് മറ്റ് ഡ്രൈവർമാർക്ക് മാതൃകയാകുന്നത്. പിതാവ് ഉണ്ണീരിയുടെ അച്ഛൻ കേളപ്പൻ കർഷകനായിരുന്നു. കേളപ്പനാണ് കൃഷ്ണനെ കൃഷിപ്പണികൾ പഠിപ്പിച്ചതും പ്രോത്സാഹനം നൽകിയതും. ഒന്നര ഏക്കർ സ്ഥലത്ത് വാഴ, കപ്പ, ചേന വിവിധയിനം പച്ചക്കറികൾ എന്നിവയെല്ലാമാണ് കൃഷി ചെയ്യുന്നത്. കാലവർഷം ചതിച്ചപ്പോഴും കൃഷ്ണനെ കൃഷി കൈവിടാതെ നൂറുമേനി വിളവു നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.