പുത്തൂക്കടവില്‍ പുഴയോരം ഇടിഞ്ഞു; പ്രദേശവാസികള്‍ ഭീതിയില്‍

പേരാമ്പ്ര: മുയിപ്പോത്ത് പുത്തൂക്കടവ് ഭാഗത്ത് പുഴത്തീരം ഇടിയുന്നത് പുഴയോരവാസികള്‍ക്ക് ഭീഷണിയാകുന്നു. തയ്യില്‍ താഴ ഭാഗത്ത് പുതിയവളപ്പില്‍ പ്രമോദി​െൻറ പുഴയോടു ചേര്‍ന്ന സ്ഥലം പുഴയെടുത്ത് തീരാറായി. കായ്ഫലമുള്ള തെങ്ങുകളും വൃക്ഷങ്ങളും നശിച്ചു. പ്രളയത്തിൽ നഷ്ടം സംഭവിച്ചവര്‍ക്ക് സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെള്ളപ്പൊക്കംമൂലം പുഴത്തീരം ഇടിഞ്ഞവരുടെ ഭൂമി സംരക്ഷിക്കുന്ന നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.