പാറക്കടവ് പള്ളിപ്പാലം അപകടത്തിൽ

പാലേരി: അരനൂറ്റാണ്ട് പഴക്കമുള്ള കോഴിക്കോട്-കുറ്റ്യാടി റോഡിലെ പാറക്കടവ് പള്ളിപ്പാലം അപകടത്തിൽ. സംരക്ഷണ ഭിത്തികളും കൈവരികളും തകർന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. വീതി കുറഞ്ഞ പാലം വളവിലാണുള്ളത്. പാലത്തി​െൻറ ഇരുവശവും കാടുപിടിച്ചുകിടക്കുകയാണ്. പാലത്തി​െൻറ വീതിക്കുറവുമൂലം നിരന്തരം വാഹനക്കുരുക്കാണ്. ഇരു ഭാഗത്തെയും സംരക്ഷണ ഭിത്തികൾ വാഹനം ഇടിച്ചുതകർത്ത നിലയിലാണ്. പാലം വാർത്തിരിക്കുന്ന കരിങ്കൽ ഭിത്തിയിലെ കല്ലുകൾ ഇളകിവീഴുന്നുണ്ട്. പാലത്തിനു സമീപം അപകടങ്ങളും പതിവാണ്. പേരാമ്പ്രയിലെ പി.ഡബ്ല്യു.ഡി സെക്ഷൻ ഓഫിസുമായി ബന്ധപ്പെടാറുണ്ടെങ്കിലും ഭിത്തികളും കൈവരികളും തകർന്ന ഭാഗത്ത് അടയാളങ്ങളൊന്നും വെച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.