നാടി​െൻറ അഭിമാനമായ കായിക താരത്തിന് ഗ്രാമപഞ്ചായത്തി​െൻറ സ്നേഹാദരം

മേപ്പയൂർ: നാടി​െൻറ അഭിമാനമായി മാറിയ വരകിൽ നീനക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്തി​െൻറ സ്നേഹാദരം. ഏഷ്യൻ ഗെയിംസിൽ ലോംഗ്ജംപിൽ വെള്ളി മെഡൽ നേടിയ മേപ്പയൂരിലെ വരകിൽ നീനക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉജ്ജ്വല സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീനയുടെ അധ്യക്ഷതയിൽ നടന്ന സ്വീകരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നീനക്ക് ഉപഹാരം നൽകി. കെ.കെ. രാഘവൻ, ഇ. കുഞ്ഞിക്കണ്ണൻ, ഷർമിന കോമത്ത്, കെ.പി. രാമചന്ദ്രൻ ടി.കെ.എ. ലത്തീഫ്, പി. ബാലൻ, ബാബു കൊളക്കണ്ടി, മധു പുഴയരികത്ത്, മേലാട്ട് നാരായണൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ യൂസഫ് കോറോത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.