കടകളിൽ മോഷണം നടത്തുന്ന രണ്ടംഗ സംഘം അറസ്​റ്റിൽ

മുക്കം: സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന രണ്ടംഗ സംഘം മുക്കം പൊലീസി​െൻറ പിടിയിലായി. വയനാട് കൽപറ്റ സ്വദേശിയും ലോറി ഡ്രൈവറുമായ വാക്കയിൽ ഷാക്കിബ് ഹുസൈൻ (23), കൊടുവള്ളി കളരാന്തിരി സ്വദേശി സക്കരിയ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പട്രോളിങ്ങിനിടെ മുക്കം ബസ്റ്റാൻഡിനു സമീപത്തെ അത്താണി ഷോപ്പിങ് കോപ്ലക്സിന് അടുത്തുനിന്നാണ് ഇവർ പിടിയിലായത്. പൊലീസ് വാഹനം കണ്ട് ഇരുളിലേക്കു മാറി നിൽക്കാൻ ശ്രമിക്കുന്നതിനിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതികളെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദേഹപരിശോധനയിൽ സക്കരിയയുടെ ഷർട്ടി​െൻറ പിറകിൽ ഷട്ടർ പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ലിവറും ഷാക്കിബി​െൻറ അരയിൽ രണ്ട് ഹാക്സോ ബ്ലെയ്ഡും കണ്ടെത്തി. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ വിവിധ ജില്ലകളിൽ മോഷണം നടത്തിയതി​െൻറ ചുരുളഴിയുകയായിരുന്നു. മുക്കം അഗസ്ത്യൻമുഴിയിൽ കഴിഞ്ഞ ജൂൺ 25ന് രാത്രി നാല് കടകളിൽ മോഷണം നടത്തിയതും സമ്മതിച്ചിട്ടുണ്ട്. ഇതിൽ സക്കരിയയുടെ രൂപം അന്ന് മോഷണം നടത്തിയ മൊബൈൽ ഷോപ്പി​െൻറ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുള്ളതാണ്. ഇവിടെനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ കൽപറ്റയിലെ മൊബൈൽ കടയിൽ വിറ്റതായി പറഞ്ഞു. കോഴിക്കോട് രാമനാട്ടുകരയിലെ കാലിക്കറ്റ് മാൾ, പരപ്പനങ്ങാടി അത്താണിക്കലിലെ റഹ്മത്ത് ട്രേഡേഴ്സ്, താമരശ്ശേരി ചുങ്കത്തിനടുത്തുള്ള പലചരക്ക് കട, ടൗണിനടുത്തുള്ള ടൂൾസ് ഷോപ്, പുതിയ സ്റ്റാൻഡിന് സമീപമുള്ള സി.ഡി ഷോപ്, പുതുപ്പാടി എം.ആർ സൂപ്പർ മാർക്കറ്റ്, കൊടുവള്ളിയിലെ വൈറ്റ് മഹൽ, കുന്ദമംഗലത്തുള്ള ഹാർഡ് വെയർ ഷോപ്, തിരുവണ്ണൂരിലെ ഹാർഡ് വെയർ ഷോപ്, ഫറോക്കിലെ ടൈൽസ് ഷോപ്, മീഞ്ചന്ത ബൈപാസ് ജങ്ഷനിലെ സൂപ്പർമാർക്കറ്റ്, ഓട്ടോമൊബൈൽ വർക്ക്ഷോപ്, കുണ്ടോട്ടി മൊറയൂരിലുള്ള ഇലക്ട്രോണിക് ഷോപ്, അലുമിനിയം പാത്രക്കട, മലപ്പുറം കോട്ടക്കലിലുള്ള നാലോളം കടകൾ, നിലമ്പൂരിലുള്ള സ്റ്റേഷനറിക്കട, വയനാട് മീനങ്ങാടിയിലുള്ള മൊബൈൽ ഷോപ്, ത്രിവേണി സൂപ്പർ മാർക്കറ്റ്, സുൽത്താൻ ബത്തേരിയിലെ വെളിച്ചെണ്ണ കട, കേണിച്ചിറയിലെ വിവിധ കടകൾ, തിരുവില്ലാമലയിലെ കോഴിക്കട തുടങ്ങി അമ്പതോളം കടകളിലാണ് ഇവർ മോഷണം നടത്തിയത്. പ്രതികൾ രണ്ടു പേരും മുമ്പ് എറണാകുളം ജില്ലയിലടക്കം മോഷണം നടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. സക്കരിയക്ക് മംഗലാപുരം പൊലീസിലും കേസുണ്ട്. മുക്കം എസ്.ഐ കെ.പി. അഭിലാഷ്, എ.എസ്.ഐമാരായ ഇ.ടി. ഹമീദ്, എം.ടി. അഷ്റഫ്, താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജീവ്ബാബു, ഷിബിൽ ജോസഫ്, ഷെഫീഖ് നീലിയാനിക്കൽ, മുക്കം സ്റ്റേഷനിലെ എസ്.സി.പി.ഒ. സലിം മുട്ടത്ത്, ശ്രീജേഷ്, കാസിം മേപ്പള്ളി, ശ്രീകാന്ത് കെട്ടാങ്ങൽ, അഭിലാഷ് കോടഞ്ചേരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.