കൊടുവള്ളിയെ മാലിന്യമുക്തമാക്കണം -വ്യാപാരികൾ

കൊടുവള്ളി: നിരവധി കുടിവെള്ള പദ്ധതികൾ നിലകൊള്ളുന്ന കൊടുവള്ളി പുഴയോരം മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി കെണ്ടത്തിയത് അനുവദിക്കാൻ കഴിയില്ലെന്നും, ജനദ്രോഹപരമായ ഈ തീരുമാനത്തിൽനിന്ന് മുനിസിപ്പാലിറ്റി ഉടൻ പിന്മാറണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സൻകോയ) വിഭാഗം ആവശ്യപ്പെട്ടു. കറുക്കുവഴികളിലൂടെ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യോഗം അറിയിച്ചു. ഒ.കെ. നജീബ് അധ്യക്ഷത വഹിച്ചു. സി.പി. ഫൈസൽ, നഗരസഭ കൗൺസിലർ ഒ.പി. റസാക്ക്, സി.പി. റസാക്ക്, സി.ടി. കാദർ, നൂർ മുഹമ്മദ്, എൻ.ടി. ഹനീഫ, എം.കെ. മുഹമ്മദലി, നസീർ, മൂസ തുടങ്ങിയവർ സംസാരിച്ചു. മിനി സ്റ്റേഡിയത്തിൽ അജൈവമാലിന്യ സംസ്കരണ യൂനിറ്റ് തുടങ്ങാനുള്ള നീക്കത്തിൽനിന്നും നഗരസഭ പിന്മാറണമെന്ന് കൗൺസിലർ ഫൈസൽ കാരാട്ട് ആവശ്യപ്പെട്ടു. പുഴയും പുഴയോരവും മലിനപ്പെടുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.