ഓട്ടത്തിനിടെ വെളിച്ചം തകരാറിൽ; കെ.എസ്.ആർ.ടി.സി റോഡിൽ കുടുങ്ങി

ഓട്ടത്തിനിടെ വെളിച്ചം തകരാറിൽ; കെ.എസ്.ആർ.ടി.സി റോഡിൽ കുടുങ്ങി ഫറോക്ക്: ഓടിക്കൊണ്ടിരിക്കെ ബസി​െൻറ വെളിച്ച സംവിധാനം തകരാറിലായതിനെ തുടർന്ന് ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് റോഡിൽ കുടുങ്ങി. ശനിയാഴ്ച രാത്രി 10.30ഓടെ ശാരദാമന്ദിരം ദേശീയപാതയിലാണ് നിറയെ യാത്രക്കാരുമായി കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്ന കെ.എൽ 15 എ 1838 ശബരി ബസ് ഒന്നര മണിക്കൂറിലധികം റോഡിൽ കുടുങ്ങിയത്. കോഴിക്കോട് ഡിപ്പോയിൽനിന്ന് ഇലക്ട്രിക്കൽ വിദഗ്ധരെത്തി പ്രശ്നം പരിഹരിച്ച ശേഷം രാത്രി 11.30ഓടെയാണ് യാത്ര തുടർന്നത്. 8.40ഓടെ കോഴിക്കോട്ടുനിന്ന് യാത്രതിരിച്ച കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 35ലധികം യാത്രക്കാരുണ്ടായിരുന്നു. യാത്ര തുടരുന്നതിനായി മറ്റൊരു കെ.എസ്.ആർ.ടി.സി ശബരി ബസും സംഭവസ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.