സ്കൂട്ടറിൽ കറങ്ങി പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ

കുന്ദമംഗലം: സ്കൂട്ടറിൽ കറങ്ങി പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിൽ. കൊടുവള്ളി വാവാട് സ​െൻറർ വരലാട്ട് മുഹമ്മദ് ഡാനിഷിനെ (23) ആണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച ചാത്തമംഗലം രജിസ്റ്റർ ഓഫിസിന് സമീപം റോഡിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ശല്യം ചെയ്ത് കടന്നു കളഞ്ഞ ഇയാളെ സ്കൂട്ടറി​െൻറ നമ്പർ സമീപത്തെ സി.സി.ടി.വി.യിൽ നോക്കി മനസ്സിലാക്കിയാണ് പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കുന്ദമംഗലത്ത് പൊലീസ് സ്റ്റേഷൻ കെട്ടിടം പണി ഉടൻ തുടങ്ങും. കുന്ദമംഗലം: കുന്ദമംഗലം പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണം ത്വരിതപ്പെടുത്താൻ തീരുമാനമായി. വെള്ളിയാഴ്ച കുന്ദമംഗലം റസ്റ്റ് ഹൗസിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. പി.ടി.എ റഹീം എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 130 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിന് ലഭ്യമാക്കിയത്. പൊലീസ് വകുപ്പി​െൻറ കൈവശത്തിൽ കുന്ദമംഗലം പെരിങ്ങളം റോഡിനോട് ചേർന്ന് നിലവിലുള്ള ഒന്നര ഏക്കർ സ്ഥലത്താണ് എൻ.ഐ.ടി. വിദഗ്ധർ തയാറാക്കിയ പ്ലാൻ പ്രകാരമുള്ള മാതൃക പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ മികച്ച കെട്ടിടമുള്ള പൊലീസ് സ്റ്റേഷനായി കുന്ദമംഗലം മാറും. കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ ഇ.പി. പൃഥ്വിരാജൻ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി. പ്രഫസർ ഡോ. സി. മുഹമ്മദ് ഫിറോസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സികൂട്ടീവ് എൻജിനീയർ എൻ. ശ്രീജയൻ, അസി. എൻജിനീയർ പി.സി. രാഘവൻ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രതീഷ്, സിവിൽ പൊലീസ് ഓഫിസർ ഒ.കെ. ശ്രീകുമാർ, എം.എൽ.എയുടെ പി.എ യു.പി. മജീദ് തുടങ്ങിയവർ സംബന്ധിച്ചു. Kgm:-1- കുന്ദമംഗലം പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്ന സ്ഥലം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.