അടിയേറ്റ വിദ്യാർഥി ആശുപത്രിയിൽ

മുക്കം: മർദനമേറ്റ വിദ്യാർഥിയെ പരിക്കുകളോടെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമാരനല്ലൂർ തടപ്പറമ്പ് സ്വദേശി തലാപ്പിൽ നൂറുദ്ദീനാണ് (19) മർദനമേറ്റത്. അരീക്കോട് ഇ.ടി.െഎയിൽ ഒന്നാംവർഷ വിദ്യാർഥികളും രണ്ടാംവർഷ വിദ്യാർഥികളും തമ്മിലുണ്ടായ വാക്കേറ്റം അടിയിൽ കലാശിക്കുകയായിരുന്നു. നൂറുദ്ദീൻ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.