തൃക്കുറ്റിശ്ശേരി-വയൽപീടിക പാലം പുതുക്കിപ്പണിയുന്നു

ബാലുശ്ശേരി: ഏറെക്കാലത്തെ മുറവിളിക്കുശേഷം തൃക്കുറ്റിശ്ശേരി വയൽപീടിക പാലം പുതുക്കിപ്പണിയുന്നു. കൂരാച്ചുണ്ട്- ബാലുശ്ശേരി റോഡിൽ തൃക്കുറ്റിശ്ശേരി വയൽപീടിക പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലം പുതുക്കിപ്പണിയാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നില്ല. റോഡ് തടയൽ അടക്കമുള്ള പ്രതിഷേധസമരങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിലും ബസ് ഗതാഗതം നിർത്തിവെച്ചുള്ള പ്രതിഷേധങ്ങൾ ബസ് ഉടമകളുെട നേതൃത്വത്തിലും നിരവധിതവണ നടന്നെങ്കിലും ഫലമുണ്ടായില്ല. പുരുഷൻ കടലുണ്ടി എം.എൽ.എ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ചാണ് പാലം ഇപ്പോൾ പുതുക്കിപ്പണിയാനുള്ള അനുവാദം കിട്ടിയത്. പൊതുമരാമത്ത് വകുപ്പ് 1.53 കോടി രൂപ ചെലവിട്ടാണ് പാലം പുതുക്കിപ്പണിയുന്നത്. 16.65 മീറ്റർ നീളവും 11 മീറ്റർ വീതിയിലും ഇരുഭാഗങ്ങളിലുമായി ഒരുമീറ്റർ വീതിയിൽ നടപ്പാതയും പുതിയ പാലത്തിനുണ്ടാകും. കൂരാച്ചുണ്ട്-ചക്കിട്ടപാറ, തൊട്ടിൽപാലം, ചെമ്പനോട് മലയോര മേഖലകളെ കോഴിക്കോടുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന പ്രധാന റോഡാണിപ്പോൾ ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡ്. കൈവരികളും അടിഭാഗവും തകർന്ന പാലം താൽക്കാലികമായി സ്ഥാപിച്ച ഇരുമ്പ് തൂണുകളിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. പാലത്തി​െൻറ നിർമാണോദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.