നല്ലളം ഡീസൽ പ്ലാൻറിലെ ട്രാൻസ്ഫോർമർ കത്തിനശിച്ചു

ഫറോക്ക്: നല്ലളം ഡീസൽ പ്ലാൻറിലെ ട്രാൻസ്ഫോർമർ പൂർണമായും കത്തിനശിച്ചു. ട്രാൻസ്ഫോർമറിലെ ഓയിലിനാണ് ആദ്യം തിപിടിച്ചത്. താമസിയാതെ ട്രാൻസ്ഫോർമറിലേക്കും വ്യാപിക്കുകയായിരുന്നു. മീഞ്ചന്തയിൽനിന്ന് ലീഡിങ് ഫയർമാൻ എ. പ്രദീപി​െൻറ നേതൃത്വത്തിൽ ഒരു യൂനിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. ഇതേത്തുടർന്ന് ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി, ചെറുവണ്ണൂർ സെക്ഷനുകളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി കൂട് തകർത്തു; 200ൽപരം മുട്ടക്കാടകളെ കൊന്നു ഫറോക്ക്: പതിനഞ്ചിലധികം തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി 200ൽപരം മുട്ടക്കാടകളെ കൊന്നു. കോടമ്പുഴ മഠത്തിൽതാഴം കണ്ണംപറമ്പത്ത് കെ.എം. നിസാറി​െൻറ ഭാര്യ സെൽമ വളർത്തുന്ന മുട്ടക്കാടകളെയാണ് നായ്ക്കൾ കൂട് തകർത്ത് വകവരുത്തിയത്. പടം: Farook2.jpg തെരുവുനായ്ക്കൾ കൂട് തകർത്ത് കൊന്ന മുട്ടക്കാടകൾ മൂന്നു വയസ്സുകാര​െൻറ കാൽ ഗ്രില്ലിനുള്ളിൽ കുടുങ്ങി; അഗ്നിശമന സേന രക്ഷപ്പെടുത്തി ഫറോക്ക്: വീടി​െൻറ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസ്സുകാര​െൻറ കാൽ ഇരുമ്പി​െൻറ ഗ്രില്ലിനുള്ളിൽ കുടുങ്ങി. വെസ്റ്റ് കണ്ണഞ്ചേരി തളിയകത്ത് വീട്ടിൽ സമീറി​െൻറ മകൻ മുഹമ്മദ് റെയ്യാ​െൻറ കാലി​െൻറ തുടയുടെ ഭാഗമാണ് കുടുങ്ങിക്കിടന്നത്. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടർന്ന് മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ യൂനിറ്റ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഗ്രിൽ മുറിച്ചെടുത്താണ് കുഞ്ഞിനെ രക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.