ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി

ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി ഫറോക്ക്: ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സവത്തിന് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. രാവിലെ ഒമ്പതിന് എ.ഇ.ഒ സി.കെ. രാജൻ പതാക ഉയർത്തി. അഞ്ചു പ്രധാന വേദികളിലായി വ്യത്യസ്ത ഇനങ്ങൾ ഇന്നും നടക്കും. ചടങ്ങിൽ നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, മാനേജർ കെ. കുഞ്ഞലവി, കെ. ഹാഷിം, എം.എ. നജീബ്, കെ.എം. മുഹമ്മദ്‌ കുട്ടി, കെ.കെ. ആലിക്കുട്ടി, പി.കെ. സജ്ന, രാമദാസ് മണ്ണൊടി, കെ.സി. സുലോചന, സി.പി. സൈഫുദ്ദീൻ, പി.കെ. ജാഫർ, എം. ശുക്കൂർ, കെ.ടി. കബീർ എന്നിവർ സംസാരിച്ചു. ആദ്യ ദിവസത്തെ മത്സരഫലങ്ങൾ പുറത്തുവന്നപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ജി.ജി.വി.എച്ച്.എസ് ഫറോക്ക്‌ 94 പോയൻറുമായി മുന്നിട്ടുനിൽക്കുന്നു. 74 പോയൻറുമായി ആതിഥേയരായ ഫാറൂഖ് എച്ച്. എസ്.എസാണ് രണ്ടാം സ്ഥാനത്ത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 132 പോയൻറുമായി ഫാറൂഖ് എച്ച്.എസ്.എസ് മുന്നേറുകയാണ്. തൊട്ടുപിന്നിൽ 114 പോയൻറുമായി സേവാമന്ദിർ പി.ബി.എച്ച്.എസ്.എസാണ്. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും 43, 83 പോയൻറുകളുമായി രാമനാട്ടുകര സേവാമന്ദിർ പി.ബി.എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. കലോത്സവത്തിൽ ആറു പ്രധാന വേദികളിലായി ഇന്നും മത്സരങ്ങൾ പുരോഗമിക്കും. പ്രളയത്തെത്തുടർന്ന്‌ ഉദ്ഘാടന പരിപാടികളും സമാപന പരിപാടികളുമൊന്നുമില്ലാതെ നടക്കുന്ന കലോത്സവം ഇന്ന് വൈകീട്ട് ആറ് മണിയോടെ സമാപിക്കും. പടം : FARO 30 ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ എ.ഇ.ഒ സി.കെ. രാജൻ പതാക ഉയർത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.