'ഹെയർ ഫോർ ഹോപ്' കാമ്പസ് കാമ്പയിന് തുടക്കമായി

ഫോട്ടോ: athani students wing.jpg അത്താണി സ്റ്റുഡൻറ്സ് വിങ് അർബുദ രോഗികൾക്കായി നടത്തുന്ന ഹെയർ ഫോർ ഹോപ് പരിപാടിയുടെ കാമ്പസ് കാമ്പയിന് കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി.എം. മുസ്തഫ തുടക്കം കുറിക്കുന്നു നരിക്കുനി: അത്താണി പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിലെ വിദ്യാർഥി കൂട്ടായ്മയായ അത്താണി സ്റ്റുഡൻറ്സ് വിങ് അർബുദ രോഗികൾക്കായി നടത്തുന്ന ഹെയർ ഫോർ ഹോപ് പരിപാടിയുടെ കാമ്പസ് കാമ്പയിന് തുടക്കമായി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി അമ്പതോളം വിദ്യാർഥിനികൾ മുടി ദാനംചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് അബ്ദുൽ മജീദ് മുടി കൈമാറി. പ്രധാനാധ്യാപകൻ അബ്ദുൽ നസീർ അധ്യാപകരായ കെ.എ. റഹീം, വിജയൻ, റഷീദ്, ശിംസിയ, ദീപ്തി എന്നിവർ സംബന്ധിച്ചു. കൊടുവള്ളി സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.എം. മുസ്തഫ മുടി സ്റ്റുഡൻറ്സ് വിങ് പ്രവർത്തകർക്ക് കൈമാറി, പാലിയേറ്റിവ് ഇൻ ചാർജ് പി. സുലോചന സംബന്ധിച്ചു. സ്റ്റുഡൻറ്സ് വിങ് പ്രവർത്തകരായ അജ്‌സൽ, റാഷിഖ് റഹ്‌മാൻ, നാഫി മരക്കാർ, ഹന്ന തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.