ഭൂപതി അബൂബക്കർ ഹാജിയെ അനുസ്മരിച്ചു

കുന്ദമംഗലം: ജമാഅത്തെ ഇസ്‌ലാമി നേതാവും പ്രമുഖ വ്യാപാരിയും പ്രഭാഷകനുമായിരുന്ന ഭൂപതി എൻ. അബൂബക്കർ ഹാജിയുടെ വിയോഗം കുന്ദമംഗലത്തിന് തീരാനഷ്ടമാണെന്ന് സർവകക്ഷി അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം എരിയ സെക്രട്ടറി പി.എം. ഷരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, മുൻ എം.എൽ.എ യു.സി. രാമൻ, വിനോദ് പടനിലം, ടി. ചക്രായുധൻ, എം.കെ. മോഹൻദാസ്, സുബ്രഹ്മണ്യൻ, ഖാലിദ് കിളിമുണ്ട, ഇ.പി. അൻവർ സാദത്ത്, ടി.വി. വിനീത്കുമാർ, എം.കെ. ഇമ്പിച്ചിക്കോയ, ഫിർഷാദ് കമ്പിളിപറമ്പ്, പി.കെ. ബാപ്പു ഹാജി, എൻ.കെ. ഷൗക്കത്തലി, ഷാജി, എം.കെ. മുഹമ്മദ്, തൻവീർ, ബാബു നെല്ലൂളി, ഒ. ഉസ്സയിൻ, എം. വി. ബൈജു, ഭക്ത്തോത്തമൻ എന്നിവർ സംസാരിച്ചു. എം.പി. ഫാസിൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം.കെ. സുബൈർ സ്വാഗതവും പി.പി. അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. photo Kgm;-1 ഭൂപതി അബൂബക്കർ ഹാജി അനുസ്മരണ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.