വാട്സ്​ആപ്​​ ഗ്രൂപ്പുണ്ടാക്കി അശ്ലീല പ്രചാരണം: സൈബർ പൊലീസ്​ പരാതിക്കാരുടെ മൊഴിയെടുത്തു

മുക്കം: വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സംസ്ഥാന സൈബർ വിങ് ചൊവ്വാഴ്ച മുക്കത്തെത്തി പരാതിക്കാരുടെ മൊഴിയെടുത്തു. സൈബർ പൊലീസ് സി.ഐ എൻ. ബിജു, എസ്.ഐ രതീഷ്, സിവിൽ പൊലീസ് ഓഫിസർ ബിനു എന്നിവരാണ് മുക്കം പൊലീസ് സ്റ്റേഷനിലെത്തി പരാതിക്കാരായ റഫീഖ് തോട്ടുമുക്കം, ഫായിസ് എന്നിവരുടെ മൊഴിയെടുത്തത്. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് സംഘം മുക്കത്തെത്തിയത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി സി.ഐ ബിജു പറഞ്ഞു. 10 മാസം മുമ്പാണ് തോട്ടുമുക്കത്തെ നിരവധി യുവാക്കളെ അംഗങ്ങളാക്കി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പുണ്ടാക്കിയത് ആരാണെന്നത് അജ്ഞാതമായിരുന്നു. മരണവാതിൽ, റോക്കിങ് ചങ്ക്സ് തുടങ്ങിയ പേരുകളിൽ തുടങ്ങിയ ഗ്രൂപ്പുകളിൽ പലരെയും അപഹാസ്യരാക്കുന്ന പോസ്റ്റുകളും അശ്ലീലവുമായിരുന്നു വന്നിരുന്നത്. ഇതോടെ ഗ്രൂപ് അംഗങ്ങൾ മുക്കം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.