അംഗൻവാടി കെട്ടിടത്തിന് ഉടമ താഴിട്ടു; ഗ്രാമപഞ്ചായത്ത് പൊലീസിൽ പരാതി നൽകി

ഉേള്ള്യരി: കെട്ടിടം ഒഴിഞ്ഞുകിട്ടാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മുന്നൂറ്റൻകണ്ടി അംഗൻവാടി പ്രവർത്തിക്കുന്ന പീടികമുറിക്ക് ഉടമ പൂട്ടിട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബുധനാഴ്ച രാവിലെ കുട്ടികളും ടീച്ചറും എത്തിയപ്പോഴാണ് ഷട്ടർ പൂട്ടിയത് അറിയുന്നത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതരും അത്തോളി പൊലീസും സ്ഥലത്തെത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഏഴു വർഷമായി ഒറ്റമുറി പീടികയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിഞ്ഞുകിട്ടാൻ മൂന്നുമാസം മുമ്പ് നോട്ടീസ് കൊടുത്തതായും തുടർന്ന് പലവട്ടം ഓഫിസ് കയറിയിറങ്ങിയതായും കെട്ടിട ഉടമ പറയുന്നു. പരാതി സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, കെട്ടിട ഉടമയുമായി ഉണ്ടാക്കിയ കരാറിന് 2019 ഫെബ്രുവരി വരെ കാലാവധി ഉണ്ടെന്നും സർക്കാർ സ്ഥാപനം താഴിട്ടുപൂട്ടിയത് അംഗീകരിക്കാൻ കഴിയില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.