ഗതാഗതക്കുരുക്കും അപകടവും: ചുള്ളിക്കാപറമ്പ്, പന്നിക്കോട് ജങ്​ഷനുകൾ വികസിപ്പിക്കണമെന്ന്​ ആവശ്യം

കൊടിയത്തൂർ: കനത്ത ഗതാഗതക്കുരുക്കും നിരന്തര അപകടങ്ങളും തുടർക്കഥയായ ചുള്ളിക്കാപറമ്പ്, പന്നിക്കോട് ജങ്ഷനുകൾ വീതി കൂട്ടി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കോഴിക്കോട്-ഊട്ടി ഹ്രസ്വദൂര പാതയിലാണ് ഇരു ജങ്ഷനുകളും സ്ഥിതി ചെയ്യുന്നത്. ചുള്ളിക്കാപറമ്പ് ജങ്ഷൻ കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയതാണ്. മുക്കം - ചെറുവാടി റോഡിെലയും അരീക്കോട് ഭാഗെത്തയും റോഡി​െൻറ ഇരുവശങ്ങളിലുമുള്ള സ്ഥലം അക്വയർ ചെയ്തെങ്കിലേ വികസനം നടക്കൂ. ഇതിനായി ജനപ്രതിനിധികൾ സമ്മർദം ചെലുത്തി സി.ആർ.എഫിൽനിന്നോ കിഫ്‌ബി ഫണ്ടിൽനിന്നോ തുക അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചുള്ളിക്കാപറമ്പിലേക്ക് നാല് ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ ഇടുങ്ങിയ ജങ്ഷനുകളിലെത്തുമ്പോൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. അനധികൃത പാർക്കിങ്ങും തെരുവുകച്ചവടവും വീതിക്കുറവും ഈ ജങ്ഷനുകളെ അപകടമേഖല ആക്കാറുണ്ട്. കോഴിക്കോട് റോഡിലാണ് ഓട്ടോ പാർക്കിങ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ചുള്ളിക്കാപറമ്പ് ടൗണിൽ യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ സൗകര്യമില്ല. കടവരാന്തകളിലാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ തിങ്ങിനിൽക്കാറ്. മഴ പെയ്യുമ്പോൾ ദുരിതം ഇരട്ടിക്കും.ഇത് കച്ചവടക്കാർക്കും സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോഴിക്കോട് നിന്ന് നിലമ്പൂർ, വഴിക്കടവ്, കാളികാവ്, മഞ്ചേരി ഭാഗങ്ങളിലേക്കായി കെ.എസ്.ആർ.ടി.സിയടക്കം നിരവധി സർവിസുകൾ ഈ റൂട്ടിലുണ്ട്. ക്രഷറുകളിൽനിന്നും ഇതുവഴി വരുന്ന ടിപ്പർ ലോറികളുടെ കൂട്ടയോട്ടം ഏറെ അപകടം വിതക്കുന്നതാണ്. മെഡിക്കൽ കോളജിലേക്ക് പോകുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്. നെല്ലിക്കാപറമ്പ്-എയർപോർട്ട് റോഡ് കടന്നുപോകുന്ന പന്നിക്കോട് ജങ്ഷനും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. വീതി കൂട്ടി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാലേ അപകടം കുറക്കാൻ കഴിയൂ. ഏറെ നാളായിട്ടും നാട്ടുകാരുടെയും കച്ചവടക്കാരുടെയും മുറവിളി ജനപ്രതിനിധികളും അധികൃതരും കേട്ട മട്ടില്ല. പി.ഡബ്ല്യൂ.ഡി സ്ഥലം അക്വയർചെയ്യുന്ന നടപടി നടന്നു കൊണ്ടിരിക്കുകയാണെന്ന് സ്ഥലം എം.എൽ.എ ജോർജ് എം. തോമസ് പറഞ്ഞു. photo pannikode junction.jpg അപകടം വിതക്കുന്ന പന്നിക്കോട് ജങ്ഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.