ആരോഗ്യ കാർഡ് വിതരണം

ചാലിയം: ചാലിയം പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറയും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് കടലുണ്ടി യൂനിറ്റി​െൻറയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹോട്ടൽ, ബേക്കറി തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് വിതരണത്തിന് തുടക്കമായി. പി.എച്ച്.സിയിൽ സംഘടിപ്പിച്ച പരിപാടി മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ നോബ്ൾ, ജെ.എച്ച്.ഐ ടി.കെ. സ്വപ്ന എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. കെ.എച്ച്.ആർ.എ പ്രസിഡൻറ് സജ്ജാദ്, കടലുണ്ടി യൂനിറ്റ് പ്രസിഡൻറ് വിനോദ് പാറ്റയിൽ, സെക്രട്ടറി യൂനുസ് കടവ്ഹട്ട്‌, ഫൈസൽ ചോയ്സ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.