മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ ജീവനക്കാർ പണിമുടക്കി

ഉള്ള്യേരി: ശമ്പള വർധന നടപ്പാക്കാത്ത മാനേജ്മ​െൻറ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ ജീവനക്കാർ പണിമുടക്കി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകളാണ് പണിമുടക്കിയത്. ശമ്പള വർധന ആവശ്യപ്പെട്ട് ഒരു വർഷം മുമ്പ് നൽകിയ നോട്ടീസ് മാനേജ്മ​െൻറ് അംഗീകരിച്ചില്ലെന്ന് സമരക്കർ പറഞ്ഞു. ഇതു സംബന്ധിച്ച് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുചേർത്ത യോഗവും തീരുമാനമാവാതെ പിരിഞ്ഞിരുന്നു. അത്യാഹിത വിഭാഗം സാധാരണപോലെ പ്രവർത്തിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ സമരം ഉദ്ഘാടനം ചെയ്തു. അരീക്കോത്ത് രാജൻ, നിജേഷ് അരവിന്ദ്, വിജീഷ് ബാലുശ്ശേരി, കെ. വേലായുധൻ, ലക്ഷ്മി, പി. പുഷ്പൻ, മനോജ്, പ്രവീൺ കുമാർ, സി. ഷൈജു, സുരേഷ്, എം. ഉല്ലാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.