ബാലുശ്ശേരി റോഡിലെ അഴുക്കുചാലില്‍ മലിനജലം കെട്ടിക്കിടക്കുന്നു

ചേളന്നൂര്‍: ബാലുശ്ശേരി-കോഴിക്കോട് റോഡിലെ അഴുക്കുചാലുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നു. കാരപ്പറമ്പ് മുതല്‍ ബാലുശ്ശേരി വരെയുള്ള റോഡി​െൻറ പല സ്ഥലങ്ങളിലായാണ് അഴുക്കുവെള്ളം ഓടകളില്‍ കെട്ടിക്കിടക്കുന്നത്. കക്കോടി, എരക്കുളം, മൂട്ടോളി, കുമാരസാമി, അമ്പലത്തുകുളങ്ങര, ഏഴേആറ്, എട്ടേരണ്ട്, എട്ടേനാല്, കാക്കൂര്‍, നന്മണ്ട തുടങ്ങിയ ബസാറുകളിലെയെല്ലാം അഴുക്കുചാലുകള്‍ ഒഴുക്കു നിലച്ചുകിടക്കുകയാണ്. കക്കോടി ബസാര്‍, എട്ടേരണ്ട് ഭാഗങ്ങളില്‍ അഴുക്കുചാല്‍ ശുചീകരിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. സ്ലാബുകളില്ലാതെ തുറന്നുകിടക്കുന്ന ചാലുകളിലേക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള്‍ നിക്ഷേപിക്കുന്നത് ഒഴുക്കിന് തടസ്സമാവുകയാണ്. മഴ പെയ്യുമ്പോള്‍ ഓടയില്‍നിന്ന് മലിനജലം റോഡിലേക്കും വ്യാപിക്കും. മഴവെള്ളം ദിവസങ്ങളോളം കെട്ടിനിന്ന് അതില്‍ കൊതുകുകളും കൂത്താടികളും പെരുകുന്നതിന് കാരണമാകുന്നു. കച്ചവട കേന്ദ്രങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ അഴുക്കുചാലിലേക്ക് തള്ളുന്ന പ്രവണതയുമുണ്ട്. ബാലുശ്ശേരി റോഡിലെ അഴുക്കുചാലുകളില്‍ വര്‍ഷങ്ങളായി വേണ്ടരീതിയിലുള്ള ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നില്ല. ജപ്പാന്‍ പദ്ധതിയുടെ പൈപ്പിടലിനായി പൊളിച്ചുമാറ്റിയ ചാലുകള്‍ പുനര്‍നിർമിച്ചിട്ടില്ല. എ.കെ.കെ.ആര്‍ സ്‌കൂളിനു സമീപം പൈപ്പിടലി​െൻറ ഭാഗമായി ചാലുകള്‍ അപ്രത്യക്ഷമായി. ഫോട്ടോ: CHE-DRAINAGE PHOTO.jpg ബാലുശ്ശേരി റോഡില്‍ എട്ടേരണ്ട് ബസാറില്‍ അഴുക്കുചാലില്‍ മലിനജലം കെട്ടിക്കിടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.