കടകളിൽ വെള്ളം കയറി നാശം; പരിശോധന നടത്തി

നാദാപുരം: ടൗണിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഓവുചാലുകളിൽനിന്ന് മലിനജലം കടകൾക്കുള്ളിലേക്ക് കയറി നഷ്ടം സംഭവിച്ച സംഭവത്തിൽ വ്യാപാരികൾ ഗ്രാമപഞ്ചായത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി. പൊതുമരാമത്ത് ഓവർസിയർ വിനോദ്, ജല അതോറിറ്റി എൻജിനീയർ ജ്യോതിവാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. മലിനജലം ഒഴുകിപ്പോവാൻ ആവശ്യമായ സംവിധാനം ഏർപ്പെടുത്തുമെന്ന് പരിശോധന നടത്തിയ സംഘം അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, പഞ്ചായത്ത് സാനിറ്ററി ഇൻസ്‌പെക്ടർ സതീഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി ഏരത്ത് ഇക്ബാൽ, മണ്ഡലം സെക്രട്ടറി അബ്ബാസ് കണേക്കൽ, ഹാരിസ് മാത്തോട്ടത്തിൽ, ജാഫർ വയങ്ങോട്ട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.