സൗത്ത്​ സോൺ അന്തർ സർവകലാശാല കലോത്സവത്തിൽ ജെ.എസ്​. ശീതളിന്​ ഒന്നാം സ്​ഥാനം

ബാലുശ്ശേരി: സൗത്ത് സോൺ അന്തർ സർവകലാശാല കലോത്സവത്തിൽ ചിത്രരചന മത്സരത്തിൽ ബാലുശ്ശേരി സ്വദേശിനി ജെ.എസ്. ശീതളിന് ഒന്നാം സ്ഥാനം. തിരുപ്പതി പത്മാവതി വിമൻസ് യൂനിവേഴ്സിറ്റിയിലായിരുന്നു കലോത്സവം. കോഴിക്കോട് ദേവഗിരി സ​െൻറ് ജോസഫ് കോളജ് ബി.എസ്സി ബോട്ടണി വിദ്യാർഥിനിയാണ്. ചിത്രരചനയിൽ ഇതിനകം നിരവധി പുരസ്കാരങ്ങൾ നേടിയ ശീതൾ ബാലുശ്ശേരി കോളശ്ശേരി ജയൻ-സിന്ധു ദമ്പതികളുടെ മകളാണ്. സർവിസ് പെൻഷൻകാർക്ക് നൽകുന്ന പെൻഷൻ അനുവദിക്കണം ബാലുശ്ശേരി: സഹകരണ പെൻഷനേഴ്സിന് സർവിസ് പെൻഷൻകാർക്ക് നൽകുന്ന പെൻഷൻ തുകതന്നെ അനുവദിക്കണമെന്ന് കേരള കോഒാപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.വി. ആലി അധ്യക്ഷത വഹിച്ചു. സഹകരണ പെൻഷൻ ലഭിക്കുന്നവർ 30നു മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് സംസ്ഥാന പെൻഷൻ ബോർഡിന് സമർപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.സി. കുഞ്ഞികൃഷ്ണൻ നായർ, വി. കുഞ്ഞിരാമൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.