ഗണിതം ലളിതമാക്കി കാരശ്ശേരി സ്കൂൾ കുട്ടികൾ

മുക്കം: ഗണിതപഠനം എളുപ്പമാക്കാൻ കൗതുക മാർഗങ്ങളൊരുക്കി കാരശ്ശേരി എച്ച്.എൽ.സി.കെ.എം.എ യു.പി സ്കൂൾ വിദ്യാർഥികൾ. ബി.ആർ.സിയുടെയും കാരശ്ശേരി ഗ്രാമപഞ്ചായത്തി​െൻറയും സഹകരണത്തോടെ സ്കൂൾ ഗണിത ക്ലബ് നടത്തിയ ഗണിതപഠനോൽപന്ന നിർമാണ ശിൽപശാലയിലാണ് വിവിധ മോഡലുകൾ നിർമിച്ചെടുത്തത്. മൂന്നു മാസംകൊണ്ട് നടപ്പാക്കുന്ന വിദ്യാലയ നിർവഹണ പദ്ധതി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. മുക്കം എ.ഇ.ഒ ജി.കെ. ഷീല അധ്യക്ഷത വഹിച്ചു. ബി.പി.ഒ ശിവദാസൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇ. മുബീന, മനോജ്കുമാർ, കുണ്ടുങ്ങൽ മുഹമ്മദ്, സി.കെ. സിദ്ദീഖ്, റാഷിദ, അർച്ചന, വി.എൻ. നൗഷാദ്, ഖദീജ, എൻ.എ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ടി. മധുസൂദനൻ സ്വാഗതവും ഹെഡ്മാസ്റ്റർ പി.ഡി. ടോമി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.