ഗോവർധിനി പദ്ധതി ഉദ്​ഘാടനം

ഫറോക്ക്: ഫറോക്ക് നഗരസഭയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവർധിനി 2018-19 പദ്ധതിയുടെ ഉദ്ഘാടനം ഫറോക്ക് നഗരസഭ ചെയ ർപേഴ്സൻ കെ. കമറുലൈല നിർവഹിച്ചു. നല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൾക്കീസ് അധ്യക്ഷത വഹിച്ചു. ഫറോക്ക് വെറ്ററിനറി ഡിസ്പെൻസറി സർജൻ ഡോ. കെ. അബ്ദുസ്സലാം പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ. മൊയ്തീൻകോയ പാസ്ബുക്ക് വിതരണം ചെയ്തു. കൗൺസിലർമാരായ ബിന്ദു, ബിജുക്കുട്ടൻ, വിജയൻ, സുധർമ എന്നിവർ സംസാരിച്ചു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് ദാസൻ വാഴയോടൻ സ്വാഗതവും ഫറോക്ക് വെറ്ററിനറി സബ് സ​െൻററിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കാവ്യ കരുണാകരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.