മെഡിസിൻ കവറുകൾ നിർമിച്ചുനൽകി

മാവൂർ: ഗവ. മാപ്പിള യു.പി സ്കൂൾ വിദ്യാർഥികൾ നിർമിച്ച മെഡിസിൻ കവറുകൾ ചെറൂപ്പ ഹെൽത്ത് സ​െൻററിന് കൈമാറി. പ്രവൃത്തിപരിചയത്തി​െൻറ ഭാഗമായാണ് വിദ്യാർഥികൾ 600ലേറെ കവറുകൾ നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് വിതരണം ഉദ്ഘാടനം ചെയ്തു. ചെറൂപ്പ ആശുപത്രി നേത്രപരിശോധന വിദഗ്ധൻ ഉലഹന്നാൻ കവറുകൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ അബ്ദുൽ ബഷീർ അധ്യക്ഷതവഹിച്ചു. ഇ.പി. അജിത സ്വാഗതവും ശ്രീനിവാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു. അധ്യാപകരായ പി. ഷൈനി, എ.സി. മറിയക്കുട്ടി, പി. ലീലാവതി, കെ.കെ. സജിത, കെ.പി. രഞ്ജിനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.