മദ്യ വിൽപന: ഒരാൾ അറസ്​റ്റിൽ

കല്ലാച്ചി: മലയോര മേഖല കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തിയ ഒരാൾ നാദാപുരം എക്സൈസ് സംഘത്തി​െൻറ പിടിയിലായി. നരിപ്പറ്റ തിനൂരിലെ നെല്ലിക്കൂൽ വീട്ടിൽ നാണു എന്ന ൈഡമൻ നാണു (63) ആണ് പിടിയിലായത്. എക്സൈസ് സംഘം കൈവേലി അങ്ങാടിയിൽ നടത്തിയ തിരച്ചിലിനിെയൊണ് മദ്യ വിൽപന നടത്തുകയായിരുന്ന ഇയാൾ കുടുങ്ങിയത്. ഇയാളിൽനിന്ന് നാല് കുപ്പി മാഹി മദ്യവും കണ്ടെടുത്തു. മദ്യവിൽപനക്കായി ഉപയോഗിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടറും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് കമീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം തിരച്ചിൽ നടത്തിയത്. കക്കട്ട്, കൈവേലി, മുള്ളമ്പത്ത്, കുമ്പളച്ചോല, വിലങ്ങാട് തുടങ്ങിയ മലയോര മേഖലകളിൽ മൊബൈൽ ഫോണിൽ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് സ്‌കൂട്ടറിൽ മദ്യം നേരിട്ടെത്തിച്ചാണ് വിൽപന. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ തറോൽ രാമചന്ദ്ര​െൻറ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജിൽകുമാർ, ടി. സനു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.