ഹോട്ടലുകൾക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കണം

ബാലുശ്ശേരി: ഹോട്ടലുകൾക്കുനേരെ നടക്കുന്ന അക്രമത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ബാലുശ്ശേരി യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഗ്രീൻ അറീന കൺവെൻഷൻ സ​െൻററിൽ നടന്ന യോഗം ജില്ല പ്രസിഡൻറ് സുഹൈൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷമീർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച തുക ജില്ല കമ്മിറ്റിയും ചടങ്ങിൽ കൈമാറി. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ഗഫൂർ, ജിനീഷ്, സുരേന്ദ്രൻ, ജലീൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഗഫൂർ (പ്രസി), ടി.കെ. ശശി (വൈ. പ്രസി), ജിനീഷ് (വൈ. പ്രസി), ടോഷി (ജന. സെക്ര), സുരേന്ദ്രൻ, ജലീൽ (ജോ. സെക്ര), ഹമീദ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.