വർഗീയ ചേരിതിരിവ്​ സൃഷ്​ടിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണം

ബാലുശ്ശേരി: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു. എൽ.ജെ.ഡി ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. നാരായണൻ കിടാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ദിനേശൻ പനങ്ങാട്, സന്തോഷ് കുറുെമ്പായിൽ, വിജയൻ അത്തിക്കോട്, സുജ ബാലുശ്ശേരി, പി.കെ. ബാലൻ, എ.കെ. രവീന്ദ്രൻ, കെ.എം. ബാലൻ, ഇ.ജെ. ജോസഫ്, ഷൈമ കോറോത്ത്, ടി.പി. കൃഷ്ണൻകുട്ടി കുറുപ്പ് എന്നിവർ സംസാരിച്ചു. സി. അശോകൻ സ്വാഗതവും ഹരീഷ് ത്രിവേണി നന്ദിയും പറഞ്ഞു. സംഗീതോത്സവം നടത്തി ബാലുശ്ശേരി: ഭവാനി സംഗീത കോളജ് നവരാത്രി സംഗീതോത്സവം പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് കെ.പി.എൻ. പിള്ള, പി.കെ. ബാലകൃഷ്ണൻ, പി.വി. ശ്രീധരൻ എന്നിവർ സംസാരിച്ചു. സംഗീത കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.