കുട്ടികൾക്ക് കൗതുകമായി പൊലീസ് സ്​റ്റേഷൻ സന്ദർശനം

കോടഞ്ചേരി: പൊലീസി​െൻറ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനും നിയമ നിർവഹണത്തിനായി പൊലീസ് നടപ്പാക്കുന്ന വിവിധ രീതികൾ പഠിക്കാനും കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിലെ മോണ്ടിസോറി വിദ്യാർഥികൾ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ പോലീസി​െൻറ ചുമതലകൾ, നിയമം നടപ്പാക്കാൻ പോലീസ് ചെയ്യുന്ന കാര്യങ്ങൾ, ഇതിനായി ഉപയോഗിക്കുന്ന ആയുധങ്ങൾ, ലോക്കപ്പ് തുടങ്ങിയവയെല്ലാം വിദ്യാർഥികൾക്ക് കാണിച്ചു കൊടുത്തു. എ.എസ്.ഐ രമേശ്ബാബു, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ഹുസൈൻ, നീതു തോമസ്, സുരേഷ്‌കുമാർ, ജൈസൺ എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ: mess22.jpg കൈതപ്പൊയിൽ എം.ഇ.എസ് സ്കൂൾ വിദ്യാർഥികൾ കോടഞ്ചേരി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.