റോഡ്​ കൈയേറി അനധികൃത കച്ചവടം ചുള്ളിക്കാപറമ്പിൽ ഗതാഗതക്കുരുക്ക്​ രൂക്ഷം

റോഡ് കൈയേറി അനധികൃത കച്ചവടം ചുള്ളിക്കാപറമ്പിൽ ഗതാഗതക്കുരുക്ക് രൂക്ഷം കൊടിയത്തൂർ: ചെറുവാടി ചുള്ളിക്കാപറമ്പ്‌ ടൗൺ ജങ്ഷനിൽ വൈകുന്നേരങ്ങളിൽ നടക്കുന്ന അനധികൃത കച്ചവടം അപകടത്തിന് കാരണമാവുന്നു. ചുള്ളിക്കാപറമ്പ് ജങ്ഷനിലെ അപകടംപിടിച്ച വളവിലാണ് ഗുഡ്സ് ഒാേട്ടായിലെത്തി പച്ചക്കറിക്കച്ചവടം നടത്തുന്നത്. കോഴിക്കോടുനിന്ന് അരീക്കോട്, നിലമ്പൂർ ഭാഗങ്ങളിലേക്ക് നിരവധി ബസുകൾ പോകുന്ന പാതയാണിത്. മുക്കത്തുനിന്ന് അരീക്കോട്, കീഴുപറമ്പ്, എടവണ്ണപ്പാറ എന്നീ പ്രദേശങ്ങളിലേക്കും അനേകം ബസുകൾ ഇതുവഴി പോകുന്നു. മലയോര മേഖലയിലെ ക്രഷറുകളിൽനിന്ന് നിരവധി ടിപ്പർ ലോറികൾ ഇതിലെ കുതിച്ചുപായുന്നു. ഇത്രയും തിരക്കേറിയ ഇൗ പാതയിൽ ചുള്ളിക്കാപറമ്പ് ടൗൺ ഭാഗത്ത് വീതി വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതിനു പുറമെയാണ് വൈകുന്നേരങ്ങളിലെ അനധികൃത കച്ചവടങ്ങൾ. ഏറെ അപകടസാധ്യത ഉള്ളതിനാൽ നാട്ടുകാർ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും കച്ചവടം ഇപ്പോഴും തകൃതിയായി നടക്കുന്നു . ഗുഡ്സ് ഒാേട്ടാക്ക് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് വാഹനങ്ങൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ചെറുവാടി ഭാഗത്തുനിന്ന് മാവൂർ ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങൾക്കാണ് കച്ചവടം എറെ പ്രശ്നം സൃഷ്ടിക്കുന്നത്. photo :KODI30 അപകടംവിതക്കുന്ന ചുള്ളിക്കാപറമ്പ് ജങ്ഷനിലെ അനധികൃത കച്ചവടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.