അറിവി​െൻറ മധുരം നുകർന്ന് കുരുന്നുകൾ

കൊടുവള്ളി: വിജയദശമി നാളിൽ അക്ഷരലോകത്തേക്ക് പിച്ചവെച്ചു. അത്ഭുതം കൂറിയ മിഴികളുമായി ഇരുന്ന കുട്ടികളുടെ പിഞ്ചുനാവുകളിൽ ആചാര്യർ മോതിരംകൊണ്ട് ഹരിശ്രീ കുറിച്ചു. തുടർന്ന് കുഞ്ഞു വിരൽകൊണ്ട് അവർ അരിയിൽ അക്ഷരച്ചിത്രം വരച്ചു. നവരാത്രി ആഘോഷത്തിന് സമാപനം കുറിച്ച് ക്ഷേത്രങ്ങളിൽ ഒരുക്കിയ ഭക്തിനിർഭരമായ ചടങ്ങിൽ നിരവധി കുട്ടികൾ വിദ്യാരംഭം കുറിച്ചു. കൊടുവള്ളി തലപ്പെരുമണ്ണ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിൽ റിട്ട. സിഡ്കോ മാനേജർ എം. ചെക്കൂട്ടി കുട്ടികളെ എഴുത്തിനിരുത്തി. വാഹനപൂജ, പുസ്തക പൂജ, പ്രസാദ വിതരണം എന്നിവ നടന്നു. വാവാട് തെയ്യത്തിൻകാവ് ഭഗവതി ക്ഷേത്രത്തിൽ എഴുത്തിനിരുത്ത്, വാഹനപൂജ, പുസ്തക പൂജ, സരസ്വതീപൂജ, വിദ്യാരംഭം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. കളത്തില്ലത്ത് നാരായണൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. ചിത്രം:kdy - 5 Talepperumann.jpg തലപ്പെരുമണ്ണ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിൽ റിട്ട. സിഡ്കോ മാനേജർ എം. ചെക്കൂട്ടി കുട്ടികളെ എഴുത്തിനിരുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.