വിജയദശമി ആഘോഷിച്ചു

മുക്കം: മണാശ്ശേരി ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു. നാടി​െൻറ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങൾ ക്ഷേത്രദർശനത്തിനെത്തിയിരുന്നു. ആദ്യക്ഷരം കുറിക്കുന്നതിനായി കുരുന്നുകൾ പല ഭാഗത്തുനിന്നും എത്തി. കുട്ടികൾക്ക് സ്ലേറ്റ്, പ്രസാദം എന്നിവ നൽകി. പതിവുപൂജകൾ, വിശേഷാൽ പൂജകൾ എന്നിവക്ക് പുറമെ ആയുധപൂജ, വാഹനപൂജ, ഗ്രന്ഥപൂജ എന്നിവയും നടന്നു. പൂജാദി കർമങ്ങൾക്കു മേൽശാന്തി ഒഴുകിൽ തട്ടയൂർ മനോഹരൻ നമ്പൂതിരി, ശ്രീഹരി നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, സുശീൽ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിലെത്തിയ എല്ലാവർക്കും പ്രഭാത ഭക്ഷണം നൽകി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി. ചന്ദ്രമോഹൻ, രാമൻ ഇരട്ടങ്ങൽ, ഷൈലജ ടീച്ചർ, രാജഗോപാലൻ ചേലത്തൂർ, ശ്രീദേവി ഇരട്ടങ്ങൽ, ഷാജി കുന്നത്ത്, ഗോവിന്ദൻ കുറ്റ്യേരിമ്മൽ, ശിവൻ കീഴ്താന്നിക്കാട്ട്, ജാനു മുതുകുറ്റി, ലിജിൽ, ബാലൻ പൊയിലിൽ, ചോയി ചാലിശ്ശേരി, സന്തോഷ് ആലോലത്ത്, സുരേഷ് അച്ചൂസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.