വീണുകിട്ടിയ പണം തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി

വീണുകിട്ടിയ പണം തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി ഫറോക്ക്: റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ പണം തിരികെ ഏൽപിച്ച് വിദ്യാർഥികൾ മാതൃകയായി. കൊളത്തറ റഹിമാൻ ബസാറിലെ തൂവൽ ആംബുലൻസ് ഷെഡിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഉപേക്ഷിച്ചനിലയിൽ പണം ലഭിച്ചത്. റഹിമാൻ ബസാർ സ്വദേശികളായ നാലു സ്കൂൾ വിദ്യാർഥികൾക്ക് വീണുകിട്ടിയ 24,000 രൂപയാണ് തൂവൽ കൂട്ടായ്മ ഭാരവാഹികളെ ഏൽപിച്ചത്. മുല്ലവീട്ടിൽ ശംസുദ്ദീ​െൻറ മകൻ ഷാമിൽ ഹസ്സൻ (16), താഴത്തുവീട് നസീർ ഖാ​െൻറ മകൻ മുഹമ്മദ് നസീം (15), ചെമ്പയിൽ സലീമി​െൻറ മകൻ ഇസ്ഹാഖ് (16), കിഴക്കെ ഇല്ലത്ത് മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഷഫീഖ് (16) എന്നിവരാണ് റഹിമാൻ ബസാർ സ്വദേശി പാറത്തോണ്ടിയിൽ ലത്തീഫി​െൻറ നഷ്ടപ്പെട്ട പണം തിരികെ ഏൽപിച്ചത്. വിദ്യാർഥികളെ നാട്ടുകാരും സന്നദ്ധസംഘടനകളും അഭിനന്ദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. പടം : FARO 30 വീണുകിട്ടിയ പണം തിരികെ നൽകി മാതൃകയായ വിദ്യാർഥികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.