വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്കിൽ അഗ്​നിബാധ

വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്കിൽ അഗ്നിബാധ പന്തീരാങ്കാവ്: പോർച്ചിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ച മൂന്നുമണിയോടെ പെരുമണ്ണ വെള്ളായിക്കോട് റോഡിൽ വെളുത്തേടത്ത് മീത്തൽ നൗഫലി​െൻറ ഗ്ലാമർ ബൈക്കിലാണ് അഗ്നിബാധ. തീ കത്തുന്ന വെളിച്ചംകണ്ട നൗഫലി​െൻറ പിതാവ് ഹസ്സൻ മൗലവിയാണ് വീട്ടുകാരെ വിളിച്ചുണർത്തിയത്. വണ്ടിയുടെ പെട്രോൾ നോബിനടുത്തും പിൻഭാഗത്തും തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റിനും തീ പിടിച്ചിട്ടുണ്ട്. വീട്ടുകാർ ഉടനെത്തി തീ കെടുത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സമീപത്തെ മറ്റൊരു വീട്ടിൽ നിർത്തിയിട്ട ബൈക്കിൽനിന്ന് ഇതേദിവസംതന്നെ പെട്രോൾ മോഷണം പോയിട്ടുണ്ട്. ഇന്ധന മോഷണത്തിനിടയിൽ സംഭവിച്ച അപകടമാണെന്ന് സംശയമുണ്ട്. നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. bike burn.jpg പെരുമണ്ണ വെള്ളായിക്കോട് റോഡിൽ വെളുത്തേടത്ത് മീത്തൽ നൗഫലി​െൻറ ബൈക്കിന് തീപിടിച്ച നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.