റോഡിലേക്ക് ചാഞ്ഞ മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു

നന്മണ്ട: റോഡിലേക്ക് ചാഞ്ഞ മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. നരിക്കുനി-നന്മണ്ട റോഡിൽ കൂളിപ്പൊയിൽ സ്രാമ്പികക്കടുത്തെ തണൽമരമാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്‌. മരം ഏതുനിമിഷവും നിലംപതിക്കുന്ന നിലയിലാണ്. തിരക്കേറിയ മെഡിക്കൽ കോളജിലേക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന റൂട്ടാണിത്. കാലവർഷത്തിൽ അപകടകരമായ തണൽമരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജില്ല ഭരണകൂടം പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.