ശബരിമല വിഷയത്തിൽ ബി.ജെ.പി വിശ്വാസികൾക്കൊപ്പം നിൽക്കും -ടി.പി. ജയചന്ദ്രൻ

നന്മണ്ട: ശബരിമല വിഷയത്തിൽ ബി.ജെ.പി വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ പറഞ്ഞു. എലത്തൂർ നിയോജക മണ്ഡലം സംഘടിപ്പിച്ച 'ദുരന്തം വിതച്ച സർക്കാർ ദുരിതാശ്വാസത്തിൽ വിവേചനം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് ടി. ദേവദാസ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ. ശശീന്ദ്രൻ, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് അഡ്വ. മുഹമ്മദ് റിഷാൽ, യുവമോർച്ച ജില്ല പ്രസിഡൻറ് ഇ. സാലു, കെ. സഹദേവൻ, ടി. അനൂപ് കുമാർ, എം.ഇ. ഗംഗാധരൻ, പി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.