തോരണങ്ങളും ഫ്ലക്സ് ബോർഡുകളും എടുത്തുമാറ്റി

ബേപ്പൂർ: കോർപറേഷൻ അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ച തോരണങ്ങളും ഫ്ലക്സ് ബോർഡുകളും അധികൃതർ എടുത്തുമാറ്റി. ബേപ്പൂർ ജങ്കാർ കടവ് മുതൽ മാത്തോട്ടം വരെ റോഡിനിരുവശവും അനധികൃതമായി സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും കൊടികളും തോരണങ്ങളും ഫ്ലക്സ് ബോർഡുകളും ബാനറുകളുമാണ് കോർപറേഷൻ അധികൃതർ എടുത്തുമാറ്റിയത്. മൂന്ന് ലോഡ് ഫ്ലക്സ് ബോർഡുകളാണ് നാലു കിലോമീറ്റർ റോഡിനിരുവശവും നീക്കംചെയ്തത്. ബേപ്പൂർ ബി.സി റോഡിലെ കമ്യൂണിറ്റി ഹാൾ വളപ്പിൽ ശേഖരിച്ചുവെച്ച ഫ്ലക്സ് ബോർഡുകളും മറ്റും റീസൈക്ലിങ് നടത്തുന്നതിനായി നിറവ് യൂനിറ്റിന് കൈമാറും. വരുംദിവസങ്ങളിൽ പാർക്കിങ് ഏരിയകൾ കടമുറിയോട് കൂട്ടിച്ചേർത്ത് അനധികൃതമായി കെട്ടിപ്പൊക്കിയ ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടിയും കോർപറേഷൻ ആരംഭിക്കും. റവന്യൂ ഓഫിസർ സോമശേഖരൻ, ഇൻസ്പെക്ടർ ശരത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സോജൻ എന്നിവരുടെ നേതൃത്വത്തിൽ എട്ടു പേരടങ്ങുന്ന കണ്ടിൻജൻസി ജീവനക്കാരാണ് തോരണങ്ങളും ബോർഡുകളും നീക്കംചെയ്യുന്നതിൽ പങ്കാളികളായത്. അതേസമയം, ബോർഡുകൾ നീക്കം ചെയ്യാൻ അധികൃതർ എത്തുന്ന വിവരം മുൻകൂട്ടി അറിഞ്ഞ നടുവട്ടം, അരക്കിണർ ഭാഗങ്ങളിലെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തങ്ങളുടെ ബോർഡുകൾ ചില ഭാഗങ്ങളിൽ എടുത്തുമാറ്റിയെങ്കിലും പിന്നീട് അതേ സ്ഥാനത്ത് സ്ഥാപിച്ചതായും കാണുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.