ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വായനശാല അവഗണനയിൽ

ഓമശ്ശേരി: വായന വളർത്താൻ സർക്കാർ തലത്തിൽ പരിപാടികൾ ആവിഷ്കരിക്കുമ്പോൾ ഓമശ്ശേരിക്കാർക്ക് വായന ദുരന്താനുഭവമാവുകയാണ്. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സാംസ്കാരിക കേന്ദ്രവും വായനശാലയും ഗ്രന്ഥാലയവുമടങ്ങുന്ന കേന്ദ്രം നാളുകളായി അവഗണന നേരിടുകയാണ്. സാംസ്കാരിക നിലയത്തിലെത്തണമെങ്കിൽ 40 പടി കയറി മുകളിലെത്തണം. ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെ വായിക്കാനെത്തുന്നത്. പ്രായമായവർക്ക് മുകളിലെത്താൻ പരസഹായം വേണ്ടിവരും. മഴെപയ്താൽ കോൺക്രീറ്റിന് വിള്ളൽ വീണത് കാരണം ചോർന്നൊലിക്കും. വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ, വൈദ്യുതി ഇല്ലാത്തപ്പോഴും, വായനക്കാരുടെ എണ്ണം കൂടുേമ്പാഴും വായിക്കാൻ കസേരകളുമെടുത്ത് പുറത്തിറങ്ങണം. മുമ്പ് ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയത്ത് ആയിരത്തിലധികം പുസ്തകങ്ങളും, ഇരുനൂറിലധികം മെംബർമാരുമുണ്ടായിരുന്ന ലൈബ്രറിയിൽ കാലിയായ ഷെൽഫുകൾ മാത്രമാണിപ്പോഴുള്ളത്. സമീപ പഞ്ചായത്തുകളിലുള്ള സാംസ്കാരിക കേന്ദ്രങ്ങളും, വായനശാലകളുമെല്ലാം ആധുനികവത്കരിക്കുേമ്പാൾ, ഓമശ്ശേരി പഞ്ചായത്ത് ആസ്ഥാന ലൈബ്രറിയെ മാറിമാറി വരുന്ന ഭരണസമിതികൾ അവഗണിക്കുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.