ഇടിമിന്നലിൽ പുതിയാപ്പയിൽ രണ്ടു വീടുകൾക്ക് നാശം

പുതിയാപ്പ: ശനിയാഴ്ച വൈകീട്ട് നാലുമണിക്കുണ്ടായ ഇടിമിന്നലിൽ പുതിയാപ്പയിൽ രണ്ടു വീടുകൾക്ക് നാശം. എടക്കൽ ക്ഷേത്രത്തിന് സമീപം കുളിയംവീട്ടിൽ മണി, കൃഷ്ണ നിവാസിൽ ബാലകൃഷ്ണൻ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. കുളിയംവീട്ടിൽ മണിയുടെ വീടി​െൻറ ജനൽ ഗ്ലാസുകൾ തകർന്നു. ഗ്യാസ് അടുപ്പ് വെച്ച സ്ലാബ്, മേൽക്കൂര എന്നിവക്ക് നാശം സംഭവിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾ, വയറിങ് എന്നിവ പൂർണമായും കത്തി നശിച്ചു. ബൈക്കി​െൻറ പിറകിലെ ടയർ പൊട്ടിത്തെറിച്ചു. പറമ്പിലെ രണ്ടു തെങ്ങിനും തീ പിടിച്ചു. ബാലകൃഷ്ണ​െൻറ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. ജനൽചില്ലുകൾ, മതിൽ എന്നിവക്ക് കേടു സംഭവിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ, ലീഡിങ് ഫയർമാൻ സദാനന്ദൻ കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന സംഘമെത്തിയാണ് തെങ്ങിലെ തീയണച്ചത്. 90,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിസ്സാര പരിക്കേറ്റ മണി ബീച്ച് ആശുപത്രിയിൽ ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.