നിമ്മിക്ക് ചികിത്സക്ക് 'തണലി'​െൻറ സാന്ത്വനം

പന്തീരാങ്കാവ്: വിധിയോട് പൊരുതാൻ നിമ്മിക്ക് തണലി​െൻറ കൈത്താങ്ങ്. മഴയിൽ കുന്നിടിഞ്ഞ് തകർന്ന വീടി​െൻറ ചുവരുകൾക്കടിയിൽപെട്ട് പരിക്കേറ്റ് അരക്കുതാഴെ തളർന്നുപോയ വെള്ളായിക്കോട് ചക്യാർകുഴിയിൽ ഷിജുവി​െൻറ ഭാര്യ നിമ്മിക്കാണ് കുറ്റിക്കാട്ടൂരിലെ ഇഖ്റ-തണൽ സ​െൻറർ ഫോർ റിഹാബിലിറ്റേഷൻ ചികിത്സ സൗകര്യമൊരുക്കുന്നത്. ആഗസ്റ്റ് 15ന് പുലർച്ച നടന്ന അപകടത്തിൽ ഷിജുവും ഭാര്യ നിമ്മിയും രണ്ട് മക്കളും തകർന്ന വീടിനകത്ത് പെടുകയായിരുന്നു. സമീപവാസികളെത്തിയാണ് നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ നിമ്മി അരക്കുതാഴെ തളർന്ന നിലയിലാണ്. നെഞ്ചിന് പരിക്കേറ്റ ഷിജുവും ചികിത്സയിലാണ്. ഫിസിയോ തെറപ്പി ഉൾെപ്പടെ വിദഗ്ധ ചികിത്സ നൽകിയാൽ നിമ്മിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും ദുരന്തം നിസ്സഹായമാക്കിയ കുടുംബത്തിന് ദൈനംദിന െചലവുകൾ പോലും അസാധ്യമാണ്. ഷിജുവിനേയും കുടുംബത്തേയും കുറിച്ച് 'മാധ്യമം' വാർത്തയെ തുടർന്നാണ് നിമ്മിക്ക് സൗജന്യ ചികിത്സ നൽകാൻ ഇഖ്റ-തണൽ സ​െൻറർ സന്നദ്ധത അറിയിച്ചത്. തണൽ കോഴിക്കോട് പ്രസിഡൻറ് ഡോ. ബെനിൽ ഹഫീഖാണ് ചികിത്സ സന്നദ്ധത അറിയിച്ചത്. പ്രാഥമിക പരിശോധനകൾക്കു ശേഷം കഴിഞ്ഞദിവസം കുറ്റിക്കാട്ടൂരിലെ റിഹാബിലിറ്റേഷൻ സ​െൻററിൽ പ്രവേശിപ്പിച്ച നിമ്മി അവിടെ ചികിത്സയിലാണ്. അപകടത്തിൽ തകർന്ന ഇവരുടെ വീട് പുതുക്കിപ്പണിയാൻ സോളിഡാരിറ്റിയുടെ സേവന വിഭാഗവും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.