കാൽനടജാഥക്ക് സ്വീകരണം

ബേപ്പൂർ: മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സി.പി.ഐ ബേപ്പൂർ മണ്ഡലം നടത്തുന്ന ത്രിദിന കാൽനട പ്രചാരണ ജാഥയുടെ ആദ്യ സ്വീകരണം ബേപ്പൂർ അങ്ങാടിയിൽ നടന്നു. ചെറുവണ്ണൂർ, ഫറോക്ക്, പേട്ട, കോടമ്പുഴ, ഫാറൂഖ് കോളജ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണ പരിപാടിക്കുശേഷം രാമനാട്ടുകരയിൽ സമാപിച്ചു. ജില്ല അസിസ്റ്റൻറ് സെക്രട്ടറി നാരായണൻ മാസ്റ്റർ ബേപ്പൂരിലെ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പിലാക്കാട്ട് ഷൺമുഖൻ, ഡയറക്ടർ നരിക്കുനി ബാബുരാജൻ, പീതാംബരൻ എന്നിവർ സംസാരിച്ചു. റിയാസ് സ്വാഗതവും കെ.പി. ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.